ചെന്നൈ : തമിഴ് നടന് ജോക്കര്‍ തുളസി(80) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം.
1976ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴാച്ചി, അവതാരപുരുഷന്, ഇലൈഗ്നര്‍,അനി, ഉടന്‍ പിരപ്പ്, മണ്ണൈ തൊട്ട് കുമ്പിടണം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post