കവിതാ ആലാപനത്തിലൂടെയും കവർ സോങുകളിലൂടെയും പ്രശസ്തയായ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ പൊങ്കാല. ഹിറ്റ് ഗാനമായ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ ദയാൽ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിച്ച വാരണം ആയിരത്തിലെ ഗാനമാണിച്. ഈ പാട്ടിനെ പുതിയ രീതിയിൽ അവതരിപ്പിച്ച് മേയ് 5 നാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. സംഭവം വലിയ ചർച്ചയാവുകയും യൂട്യൂബിൽ പങ്കുവെച്ച ഗാനം തരംഗമാവുകയും ചെയ്തു. പിന്നാലെ തന്നെ ഫേസ്ബുക്കിലടക്കം ആര്യയുടെ കവർ സോങിനെ ട്രോളി മീമുകളും ഇറങ്ങി. ഇതോടെ നിലവിൽ ലൈക്കിനേക്കാൾ ഏറെ ഡിസ്‌ലൈക്കുകളാണ് ആര്യയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഈ വീഡിയോ. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്തും ആര്യയുടെ കവർ സോങുകൾ വളരെ ശ്രദ്ധനേടിയിരുന്നു. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കർണാടിക് ഫ്യൂഷന് ഗംഭീര വരവേൽപ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post