ചെന്നൈ: ഹാസ്യതാരം വിവേകിന്റെ വിയോഗം തമിഴകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ തമിഴകത്തെ ഞെട്ടിച്ച് മറ്റൊരു ഹാസ്യതാരം കൂടി വിടവാങ്ങിയിരിക്കുകയാണ്. ഹാസ്യനടന് പാണ്ഡു ആണ് അന്തരിച്ചത്. കൊവിഡ് ബാധിച്ചാണ് മരണം. 74 വയസ്സായിരുന്നു.
Rip Pandu..He passed away early morning today due to covid. pic.twitter.com/w8q8JdVCAp
— Manobala (@manobalam) May 6, 2021
കൊവിഡ് ബാധയെ തുടര്‍ന്ന്, ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. പിയതാരത്തിന്റെ അകാല വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും. നിരവധി പേര് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തി.
Sad to see more and more Kollywood faces succumb to this deadly virus.
Actor #Pandu has passed away due to COVID-19 complications, may his soul RIP. pic.twitter.com/imtAaogvdv
— Siddarth Srinivas (@sidhuwrites) May 6, 2021
മാനവന്, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post