ഓക്സിജന്‍ സഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളായികാനൊരുങ്ങി നടന് ഹര്ഷവര്ദ്ധന് റാണേ. തന്റെ ബൈക്ക് വിറ്റ് ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള് വാങ്ങാന്‍ വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് താരം. തന്റെ മഞ്ഞ നിറത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് വില്‍ക്കുന്നത്.
ബൈക്ക് വിറ്റ് ലഭിക്കുന്ന പണംകൊണ്ട് മെഡിക്കല്‍ ഓക്സിജന്‍ വാങ്ങി കൊവിഡ് രോഗികള്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ബൈക്കിന്റെ ചിത്രവും ആവശ്യവും അറിയിച്ചുകൊണ്ട് അദ്ദേഹം കുറിപ്പ് പങ്കുവെച്ചു. ആവശ്യക്കാരെ സഹായിച്ച് നമുക്ക് കൊവിഡിനെ നേരിടാമെന്നും ഹൈദരാബാദിലെ മികച്ച ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള് കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.
കഴിഞ്ഞ വര്‍ഷം താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സുഹൃത്തുക്കളോടും മറ്റും ഹൈദരാബാദിലെ നല്ല കോണ്സണ്ട്രേറ്ററുകള് കണ്ടെത്താന്‍ സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post