ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ അന്തരിച്ചു. 49 വയസായിരുന്നു. പനിബാധിച്ച് കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിത്രം ഉള്‍പ്പടെ നാല് സിനിമകളിലാണ് ശരണ്‍ വേഷമിട്ടത്. സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരണ്‍, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന പയ്യന്റെ വേഷത്തിലാണ് ശരണ്‍ തിളങ്ങിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post