മകന്‍ ആദ്യമായി നോമ്പ് എടുത്തിന്റെ ചിത്രവും കുറിപ്പും പങ്കിട്ടുള്ള നടന്‍ നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ വിദ്വേഷ കമന്റ്. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍ താല്‍പര്യം തോന്നിയ മകന്‍ ആദ്യമായി നോമ്പ് എടുത്തുവെന്നും ഇപ്പോള്‍ നോമ്പ് മുറിക്കാനുള്ള ബാങ്ക് വിളിക്കായി കാത്തിരിക്കുയാണെന്നാണ്, മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെയാണ് വിദ്വേഷ കമന്റുമായി ഒരാളെത്തിയത്.
‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഈ കമന്റ്. തൊട്ടുപിന്നാലെ കമന്റിട്ടവന് മറുപടിയുമായി നിര്‍മല്‍ പാലാഴിയും രംഗത്തെത്തി. ‘ ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ,’ എന്ന് നിര്‍മ്മല്‍ മറുപടി കുറിച്ചു.
നിരവധി പേരാണ് വിദ്വേഷ കമന്റിനെ എതിര്‍ത്തും നിര്‍മ്മല്‍ പാലാഴിയ്ക്ക് പിന്തുണയുമായും എത്തിയത്. ഇത്തരം കമന്റുകളിടുന്നവരാണ് യഥാര്‍ത്ഥ വൈറസുകളെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിദ്വേഷ കമന്റിന് കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇയാള്‍ കമന്റ് മുക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ😍😍.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം.പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാൻ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ😍😍