ചെന്നൈ: പ്രമുഖ തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ആനന്ദ് വിടവാങ്ങിയത്.
ഛായാഗ്രാഹകനായ പിസി ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്. 1994ൽ പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി.
We've lost a wonderful creator. #KVAnand sir may you rest in peace.
My condolences to the family… pic.twitter.com/kx6re0jpv7— Gautham Karthik (@Gautham_Karthik) April 30, 2021
2005ൽ പുറത്തിറങ്ങിയ കനാ കണ്ടേൻ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയൻ, കോ, അനേഗൻ, കാപ്പാൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.
Discussion about this post