നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആ പഴയകാലം തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലെന്ന് പ്രേക്ഷക പ്രിയങ്കരി നടി മംമ്ത മോഹന്‍ദാസ്. ഹാര്‍ലി ഡേവിഡ്സണ് സ്പോട്ട്സ്റ്റര്‍ ഓടിച്ചാണ് ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്ന് മംമ്ത തെളിയിച്ചത്. വീഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. പതിനഞ്ചു വര്‍ഷത്തിന് ശേഷവും താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിച്ചു.
ഹാര്‍ലി ഡേവിഡ്സണ് സ്പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എന്ജിന് ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
Discussion about this post