മകളുടെ പുതിയ വിശേഷം പങ്കുവെച്ച് മലയാളത്തിലെ പ്രിയതാരം ഭാമ. മകള്‍ക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെക്കുറിച്ചാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുമായി രംഗത്തെത്തിയത്. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം താരം പങ്കുവെച്ചു.
മകള്‍ വന്നതോടെ ജീവിതം കൂടുതല്‍ പ്രകാശമാനമായെന്നും ഇത് അവള്‍ക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓര്‍മയാണെന്നും ഭാമ ചിത്രം പങ്കിട്ട് കുറിക്കുന്നു. ‘മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു. വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,” ഭാമ കുറിക്കുന്നു.
അതേസമയം, മകളുടെ ചിത്രം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് താരത്തോട് ആറാധകരും അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. അരുണ്‍ ജഗദീഷ് ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. മകളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ താരം പങ്കിട്ടിട്ടില്ല.