പത്തനംതിട്ട: ഒടിയന് ചിത്രത്തിനും സംവിധായകന് ശ്രീകുമാര്‍ മേനോനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി ഉണ്ടായത്.അതിനിടയില്‍ അക്ഷയ് ആകാശ് എന്ന യുവാവ് ഒടിയന് കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിച്ച പഫ്സ കൊള്ളാമായിരുന്നുവെന്ന് കമന്റ് ചെയ്തത്.
ഈ കമന്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. പത്തനംതിട്ട റാന്നിയിലെ ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് സിനിമ കണ്ടതെന്നായിരുന്നു അക്ഷയ് കമന്റിട്ടത്. ഇവിടെ പഫ്സില്ലല്ലോ മന:പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കണമെന്നും തീയ്യേറ്ററുടമ കുറിച്ചു. കൂടാതെ പഫ്സിനൊപ്പം only for akshay എന്നും തീയ്യേറ്ററുടമകള് കുറിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അവിടെച്ചെന്നാല്‍ അക്ഷയ്ക്ക് പഫ്സ് കഴിച്ച് മടങ്ങാം.
Discussion about this post