പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇത്തവണ വീഡിയോ കോളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷം.
പുതിയ പ്രൊജക്ടിന്റെ ഭാഗമായി ലഖ്‌നൗലിലാണ് അഭിഷേക് നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഘോഷം വീഡിയോ കോളിലൂടെ എത്തിയത്. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് ഐശ്വര്യ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐശ്വര്യയുടെ മടിയിലിരിക്കുന്ന മകള്‍ ആരാധ്യയെയും ചിത്രത്തില്‍ കാണാം. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. മുംബൈ ജുഹുവിലുള്ള ബച്ചന്‍ കുടുംബത്തിന്റെ ബംഗ്ലാവായ പ്രതീക്ഷയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. അത്യാഢംബരത്തില്‍ നടന്ന ചടങ്ങുകള്‍ പത്ത് ദിവസത്തോളം നീണ്ടു നിന്നിരുന്നുവെന്ന് മുന്‍പ് അഭിഷേക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒമ്പത് വയസുകാരി ആരാധ്യയാണ് ഇരുവരുടെയും ഒരേ ഒരു മകള്‍.