ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ചിരഞ്ജീവി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി ഇക്കാര്യം അറിയിച്ചത്.
ചിരഞ്ജീവി നേതൃത്വം നല്‍കുന്ന കൊറോണ ക്രൈസിസ് ചാരിറ്റി അപ്പോളോ 247മായി ചേര്‍ന്നാണ് വാക്‌സിന്‍ നല്‍കുന്നത്. ഏപ്രില്‍ 22 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിതരണം ആയിരിക്കും നടക്കുകയായിരുന്നും ചിരഞ്ജീവി വ്യക്തമാക്കി.
45 വയസിന് മുകളിലുള്ള തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണ ക്രൈസിസ് ചാരിറ്റി സംഘടന ലോക്ക്ഡൗണ്‍ കാലത്ത് സിനിമ മേഖലയിലെ നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷം തെലുങ്ക് ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ചിരഞ്ജീവി കൊറോണ ക്രൈസിസ് ചാരിറ്റി ആരംഭിക്കുന്നത്.
Discussion about this post