തൃശ്ശൂര്‍: വിരഹം നിഴലിക്കുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി നടി അമ്പിളി ദേവി.
ടെലിവിഷന്‍ താരവും ഭര്‍ത്താവുമായ ആദിത്യന്‍ ജയനുമായുള്ള വിവാഹ ബന്ധം തകര്‍ച്ചയിലാണെന്ന് താരം വ്യക്തമാക്കുന്നു.
ഭര്‍ത്താവ് ആദിത്യന്‍ ജയന് മറ്റൊരു ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും അമ്പിളി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമ്പിളിയുടെ തുറന്നു പറച്ചില്‍.
ഭര്‍ത്താവ് ജയന്‍ ഇപ്പോള്‍ താമസിക്കുന്ന തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. പ്രസവ സമയവും മറ്റും ആദിത്യന്‍ അമ്പിളിയുടെ അടുത്തേക്കെത്തുന്നത് കുറഞ്ഞു. തൃശൂര്‍ ബിസിനസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ ആ സ്ത്രീയുമായുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയിരുന്നു
‘ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ!’ എന്നാണ് അമ്പിളിയുടെ വാക്കുകള്‍. ഭര്‍ത്താവും ആ സ്ത്രീയും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു. തന്നെ ഫേസ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തു. കാര്യങ്ങള്‍ പറയാന്‍ നേരം മാത്രം ബ്ലോക്ക് മാറ്റും എന്നും അമ്പിളി പറയുന്നു.
ആ സ്ത്രീ ഗര്‍ഭിണിയാവുകയും ആ സ്‌കാനിംഗ് ചിത്രം ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അവര്‍ പിന്നീട് അബോര്‍ഷന്‍ നടത്തി എന്ന് കേള്‍ക്കുന്നതായും അമ്പിളി. ഈ ബന്ധം തൃശൂരില്‍ ഏവര്‍ക്കും അറിയാം എന്നായിരുന്നത്രെ ജയന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മൊത്തം വേണമെന്ന് പറഞ്ഞ് വിവാഹം കഴിച്ച ആദിത്യത്തെ ഈ സ്വഭാവമാറ്റം ഞെട്ടിക്കുന്നതാണെന്നും അമ്പിളി ദേവി പറയുന്നു.
‘സത്യം പറഞ്ഞാല്‍ എനിക്ക് ഭയമുണ്ട്. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാന്‍ ഇത് ഓപ്പണ്‍ ആയി പറയുന്നതില്‍ അവര്‍ക്ക് പ്രശ്‌നമുണ്ട്. ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ട്’- അമ്പിളി പറയുന്നു.
ഇപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ് എന്ന് അമ്പിളി. ഭര്‍ത്താവിന്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുത് എന്നും ഭീഷണിയുണ്ടെന്ന് അമ്പിളി. ഇതൊന്നും നിഷേധിക്കാന്‍ കഴിയാത്ത വിധം തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും അമ്പിളി പറയുന്നു ഇപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ് എന്ന് അമ്പിളി.
ഞാന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ടു പേരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല. നിയമങ്ങള്‍ വരെ അവര്‍ക്ക് അനുകൂലമാണെന്നാണ് അവര്‍ പറയുന്നത്. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതിയാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നത്. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഓരോ വാര്‍ത്തകള്‍ വരുന്നു. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നതാണ്.
വിവാഹമോചനത്തിന് ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യന്‍ പറയുന്നത്. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞു. ഞാന്‍ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന്‍ പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്തുതീര്‍പ്പിന് കുറെ ശ്രമിച്ചിരുന്നു. എന്നാല്‍ ആള്‍ക്ക് ഇപ്പോള്‍ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്.
അവര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഞാന്‍ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടില്‍ എന്നാണ് ഞാന്‍ ചിന്തിച്ചു പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്നറിഞ്ഞിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയോട് എന്തു പറയാനാണ്? അവര്‍ക്കും ഭര്‍ത്താവും മകനും ഉള്ളതാണ്. ആ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവര്‍. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.
എന്നെ വേണ്ടായെന്നു പറയുമ്പോള്‍ എനിക്ക് ആളെ നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ! എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകര്‍ച്ചയെ അതിജീവിച്ച് വന്നതാണ് ഞാന്‍. വീണ്ടും ഒരു തകര്‍ച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാന്‍ എനിക്ക് പറ്റില്ല. മടുക്കുമ്പോള്‍ കളയാന്‍ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന ആളാണ് ഞാന്‍. ആളു ചെയ്യുന്ന പോലെ ചെയ്യാന്‍ എനിക്ക് പറ്റില്ല.