രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകനാണ് ഇക്കാര്യം അറിയിച്ചത്.
കച്ചവട താല്‍പ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന പ്രമോഷന്‍ പരിപാടികള്‍ രണ്ട് ദിവസമായി ഞങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്, ‘ഖോ ഖോ’എന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നു മുതല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് സംവിധായകന്‍ അറിയിച്ചു.
ഒ.ടി.ടി., ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിഷുവിനായിരുന്നു ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരേ, ‘ഖോ ഖോ’ എന്ന ചലച്ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ ഹൃദ്യമായ സ്വീകരണത്തിനും, പ്രോത്സാഹനത്തിനും, നല്ല അഭിപ്രായങ്ങള്‍ക്കും ഹൃദയത്തിന്റെഅടിത്തട്ടില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു. കേരളത്തില്‍ കോവിഡ് നിയന്ത്രണാധീനമായിരുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകരുടെ വലിയ പിന്‍ന്തുണയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഹാരോഗത്തിന്റെ രണ്ടാം വരവ് ഈ സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ചിത്രം കാണാന്‍ അതിയായ താല്‍പ്പര്യം ഉള്ളവര്‍ക്കുപോലും തിയേറ്ററില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. സെക്കന്‍ഡ് ഷോ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ ചിത്രത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എന്നാലിപ്പോള്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്.
കച്ചവട താല്‍പ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന പ്രമോഷന്‍ പരിപാടികള്‍ രണ്ട് ദിവസമായി ഞങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട്, ‘ഖോ ഖോ’എന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നു മുതല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
മറ്റെല്ലാ മേഖലകളേയും പോലെ ചലച്ചിത്രമേഖലയെയും ഈ പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഒരുമിച്ചുള്ള ചെറുത്തുനില്‍പ്പ് വിജയം കാണുമെന്നും എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് സിനിമ തിരിച്ചുവരുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ സിനിമയുടെ അണിയറയില്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള അതിയായ ദുഖവും ഞങ്ങള്‍ ഏറ്റുവാങ്ങുന്നു. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹകരണം നന്ദിയോടു കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരിക്കല്‍ കൂടി എല്ലവാരുടെയും പിന്‍ന്തുണയ്ക്കും, സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിനു വേണ്ടി,
രാഹുല്‍ റിജി നായര്‍