തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞതിന് പിന്നാലെ നേപ്പാളിലേയ്ക്ക് പറന്ന് നടന്‍ ധര്‍മ്മജന്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം നേപ്പാളിലേയ്ക്ക് എത്തിയത്. ബിബിന്‍ ജോര്‍ജ്ജ് നായകനായ ചിത്രത്തിലാണ് താരം വേഷമിടുന്നത്. രാജീവ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേപ്പാളാണ്. ജോണി ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിനായാണ് താരം നേപ്പാളിലേയ്ക്ക് എത്തിയത്. ധര്‍മ്മജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്. രമേശ് പിഷാരടി ഉള്‍പ്പടെയുള്ള നിരവധി താരങ്ങള്‍ ധര്‍മ്മജന് പിന്തുണ അറിയിച്ച് പ്രചരണത്തിനെത്തിയിരുന്നു.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധര്‍മ്മജന്റെ മറ്റൊരു സിനിമ. കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കലിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട സംഭവമാണ് ചിത്രം പറയുന്നത്.
Discussion about this post