അഭിനയത്തിന് ഒരു ഇടവേള നല്കി വിവാഹജീവിതം ആസ്വദിക്കുകയാണ് നടി ദിയ മിര്‍സ. അടുത്തിടെയാണ് താരം വിവാഹിതയായത്. വൈഭവ് രെക്കിയെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താരം, ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ്. ദിയ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ചുവന്ന കാഫ്ത്താന് അണിഞ്ഞ് കടല്‍ തീരത്ത് നില്ക്കുന്ന ചിത്രമാണ് ദിയ പങ്കുവെച്ചത്. മനോഹരമായ കുറിപ്പും ഇതിനോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്. ഭര്‍ത്താവ് വൈഭവ് തന്നെയാണ് ചിത്രമെടുത്തിരിക്കുന്നത്. കൊങ്കണ സെന്‍, ജാക്ക്വിലിന്‍ ഫെര്‍ണാണ്ടസ്, അനുഷ്ക്ക ശര്‍മ്മ, തുടങ്ങി നിരവധി പ്രമുഖര്‍ താരത്തിന് അഭിനന്ദവുമായി രംഗത്തെത്തി.
Discussion about this post