ആദ്യത്തെ കണ്മണിയെ വരവേറ്റ് നടന് ബാലുവും നടിയും മോഡലുമായ ഐലീനയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം വാര്‍ത്ത പങ്കിട്ടത്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2020 ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും ഐലീനയും വിവാഹിതരായത്. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് ഐലീന മോഡലിങ് രംഗത്ത് എത്തുന്നത്.
പിന്നീട് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ വേഷമിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ബാലുവും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. നേരത്തെ, ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. നിരവധി പേര് താരത്തിന് ആശംസകള്‍ നേര്‍ന്നു.
Discussion about this post