’13-ാം വയസില്‍ നവവധുവായി സിനിമാ രംഗത്തേയ്ക്ക്, അന്ന് തൊട്ട് ഇന്ന് വരെ നില്‍ക്കുന്നത് സ്വന്തം കാലിലെന്ന് നടി ചാര്‍മി കൗര്‍. കാട്ടുചെമ്പകം, ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ചാര്‍മി.
നീ തൊടു കവലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാര്‍മി അഭിനയരംഗത്തെക്ക് എത്തുന്നത്. അതും തന്റെ പതിമൂന്നാം വയസില്‍. ആദ്യ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുമ്പോഴാണ് തന്റെ അനുഭവം കൂടി ചാര്‍മി പങ്കുവെച്ചത്.
‘അതേ, എന്റെ ആദ്യ ചിത്രമായ നീ തൊടു കവലിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പതിമൂന്ന് വയസാണ്. ചിത്രത്തില്‍ നവവധുവിന്റെ വേഷമായിരുന്നു എനിക്ക്. അന്ന് തൊട്ട് ഞാന്‍ എന്റെ സ്വന്തം കാലിലാണ് നില്‍ക്കുന്നത്.’-ചാര്‍മി കുറിച്ചു.
ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജന്‍ ബജ്‌വയായിരുന്നു നായകന്‍. അതേ വര്‍ഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കിയ കാതല്‍ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയന്‍ ഒരുക്കിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചാര്‍മി അരങ്ങേറ്റം കുറിക്കുകയായിരുന്നു.