മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന് വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് താരത്തിന്റെ വധു. കൊവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തു. ലളിതമായ ചടങ്ങളുകളോടെയായിരുന്നു വിവാഹം നടത്തിയത്.
ഫേസ്ബുക്കിലൂടെയാണ് വിജിലേഷ് സ്വാതിയെ തന്റെ ജീവിതസഖിയായി കണ്ടെത്തുന്നത്. മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. നന്ദി പ്രകടനവും നടത്തുകയും ചെയ്തു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമയിലെത്തുന്നത്.. പിന്നീട് ഗപ്പി,അലമാര,വിമാനം,തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന് എന്ന ചിത്രത്തിലെ ജിതിന് എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി പേര് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.
വിജിലേഷിന്റെ കുറിപ്പ് ഇങ്ങനെ;
”ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”.
Discussion about this post