മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമായ ‘ചതുര്‍മുഖം’ ഷൂട്ടിംഗിനിടെയുള്ള അനുഭവം പങ്കിട്ട് നടി മഞ്ജു വാര്യര്‍. വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍.വി എന്നിവര്‍ ചേര്‍ന്നാണ് ‘ചതുര്‍മുഖം’ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അവിശ്വസനീയമായ വിചിത്ര സംഭവങ്ങള്‍ പങ്കുവെച്ചത്.
ചിത്രത്തിലെ നിഗൂഢമായ നാലാമത്തെ മുഖം ഒരു സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍.
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം വന്‍ താരനിര ചതുര് മുഖത്തില്‍ ഉള്‍പ്പെടുന്നു. ഛായാഗ്രഹണം: അഭിനന്ദന് രാമാനുജം. ചിത്രസംയോജനം: മനോജ്. പിസ, സി യു സൂണ്‍, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.
മഞ്ജുവിന്റെ വാക്കുകള്‍;
‘ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന്. ലോക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ദ്ധിച്ചു. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്’
Discussion about this post