തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തിയും നന്ദി പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. തന്റെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ മാധുരി സമന്തിനെയാണ് താരം പരിചയപ്പെടുത്തുന്നത്.
മാനസികമായി ഏറെ പ്രയാസമനുഭവിച്ച വേളയിലും തനിക്ക് ആരോഗ്യകരമായ ഗര്‍ഭകാലം ഉറപ്പ് വരുത്തി കൂടെ നിന്നതിനും മകനെ സുരക്ഷിതമായി സംരക്ഷിച്ചതിനും നന്ദി പറഞ്ഞുകൊണ്ടാണ് മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ ചിത്രം സഹിതം കുറിപ്പ് പങ്കിട്ടിരിക്കുന്നത്. താരം മൂന്ന് മാസം വിശേഷം ആയിരിക്കെയായിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
കുറിപ്പ് ഇങ്ങനെ;
‘ഡോക്ടര്‍ മാധുരി സുമന്ത്. അവരെ ഞാന്‍ സത്യത്തില്‍ എന്ത് വിളിക്കും എന്റെ ഗൈനക്കോളജിസ്റ്റ് ആത്മസുഹൃത്ത് മൂത്ത സഹോദരി കുടുംബാംഗം അവര്‍ എല്ലാം ആണ്! ജൂനിയര്‍ സി ഇന്ന് അഞ്ച് മാസം പൂര്‍ത്തിയാക്കി അവന്റെ ആറാം മാസത്തിലേക്ക് കടക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ ഒപ്പം നിന്ന മാധുരിയെപ്പോലെ ഒരാള്‍ എന്റെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ലോകം അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ആരോഗ്യകരമായ ഗര്‍ഭകാലം ഉറപ്പുവരുത്തി ഓരോ മിനിറ്റിലും അവര്‍ എന്റെ അരികില്‍ ഉണ്ടായിരുന്നു. ജൂനിയര്‍ സി സുരക്ഷിതനാണെന്ന് അവര്‍ ഉറപ്പുവരുത്തി. അവന് ആരോഗ്യവാനും ശരിയായ സമയത്ത് ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറുമായിരുന്നു. നിങ്ങളുടെ ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികമായ ആരോഗ്യവും ഉറപ്പാക്കുന്ന ഒരു ഡോക്ടര്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഡോ മാധുരി അത് ഉറപ്പ് വരുത്തി. എന്നെ മാത്രമല്ല. അവരുടെ രോഗികള്‍ എല്ലാം വളരെ കൃത്യമായ പാതയിലാണെന്ന് ഉറപ്പ് വരുത്തുന്ന ചുരുക്കം ചില ഡോക്ടര്‍മാരില്‍ ഒരാളാണ് അവര്‍. നിങ്ങളില്ലായിരുന്നുവെങ്കില്‍ ആ മാസങ്ങള്‍ എങ്ങനെ വൈകാരികമായി ഞാന്‍ അതിജീവിക്കുമായിരുന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ മകനെ സുരക്ഷിതനാക്കിയതിന് നന്ദി…അതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…
Discussion about this post