അനുരാഗ കരിക്കിന് വെള്ളമെന്ന ആദ്യചിത്രത്തിന് ശേഷം പതിനേഴുകാരിയായിട്ടാണ് രജിഷ വിജയനെത്തുന്നത്. പതിനേഴുകാരിയായാണ് രജിഷ ജൂണില്‍ എത്തുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജിഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ഏകദേശം ഒന്‍പത് കിലോയോളം ഭാരം കുറയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ രജിഷ നടത്തിയ ഗംഭീര മെക്കോവറിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍.
‘ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഓക്കെ പറയുകയായിരുന്നു. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ് ജൂണ്‍.’രജിഷ പറയുന്നു.
‘എനിക്ക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു മുടി. മുറിക്കില്ലെന്നു ഞാന്‍ നിര്‍ബന്ധം പിടിച്ചു. പിന്നെ വിജയ് സാര്‍ ആണ് പറഞ്ഞു മനസ്സിലാക്കിയത്. സത്യത്തില്‍ മുടി മുറിച്ചപ്പോഴാണ് ആ കഥാപാത്രത്തിന് കൂടുതല്‍ സത്യസന്ധത വന്നതെന്ന് തോന്നി. മുടി മുറിക്കുന്ന സമയത്ത് കുറച്ച് വിഷമം ഉണ്ടായിരുന്നു.’രജിഷ പറഞ്ഞു.
‘ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴുവയസ്സു മുതല്‍ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. ഈ കഥാപാത്രം ചെയ്യുന്ന നായികയ്ക്ക് രണ്ട് ലുക്കും ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായി തോന്നിയത് രജിഷയെ ആയിരുന്നെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു.
അങ്കമാലി ഡയറീസിനും ആട് 2 നും ശേഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂണ്‍. ക്യാമറയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളാണ്. അഹമ്മദ് കബീര്‍ എന്ന നവാഗതനാണ് സംവിധായകന്.
Discussion about this post