ജനിച്ച നാള് മുതല്‍ ആസ്മയുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ആസ്മ പിന്നീട് മാറിയെങ്കിലും മരുന്നുകളും മറ്റും നിരന്തരം കഴിച്ച് ആരോഗ്യം നഷ്ടപ്പെട്ടിരുന്നുവെന്ന് ഉണ്ണി മുകുന്ദന് പറയുന്നു.
ശേഷം വര്‍ക്കൗട്ടിലും മറ്റും കേന്ദ്രീകരിച്ചാണ് താന്‍ ആരോഗ്യം വീണ്ടെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം വയസ്സുമുതല്‍ ഫിറ്റ്നസിന് പ്രാധാന്യം നല്‍കിയിരുന്നുവെന്നും ഉണ്ണി പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള ടിപ്സും ഉണ്ണി പങ്കുവെക്കുന്നുണ്ട്.
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍;
ജങ്ക് ഫൂഡ് കഴിക്കാതിരിക്കുക, വിശക്കുമ്പോള്‍ സമയത്തിന് കഴിക്കുക എന്നതെല്ലാമാണ് പ്രാധാന്യം നല്‍കേണ്ടത്. അഞ്ചോ ആറോ നേരമായി ഭക്ഷണം കഴിക്കുകയാണ് താന്‍ ചെയ്യാറുള്ളത്. ശേഷം നന്നായി വര്‍ക്കൗട്ട് ചെയ്യുന്നതിലും വിട്ടുവീഴ്ച ചെയ്യാറില്ല. ഫിറ്റ്നസിനെക്കുറിച്ച് അടുത്തകാലം വരെ കേരളത്തിന് തെറ്റായ കാഴ്ചപ്പാടായിരുന്നു. ജിമ്മില്‍ പണം മുടക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമൊക്കെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സമൂഹമായിരുന്നു. കോവിഡിനു ശേഷം ജനങ്ങള്‍ മാറിച്ചിന്തിക്കാനും ഫിറ്റ്നസിന് പ്രാധാന്യം നല്‍കാനും തുടങ്ങി.
Discussion about this post