തെന്നിന്ത്യയിൽ തന്നെ അഭിനയ മികവുകൊണ്ട് പേരെടുത്ത മലയാള താരം ഫഹദ് ഫാസിൽ ഇനി തെലുങ്കിലേക്ക്. അല്ലു അർജുൻ പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു.
പുഷ്പ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നുവെന്ന് നിർമ്മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സി തന്നെയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മുടങ്ങിയ പുഷ്പ 2020 നവംബറിൽ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. 2021 ആഗസ്റ്റ് 13 ന് ചിത്രം റിലീസ് ചെയ്യും.
രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമൻ എന്നിവരാണ് മറ്റു താരങ്ങൾ.
Discussion about this post