ലോകം ഒന്നടങ്കം പടര്‍ന്ന് പിടിക്കുന്ന മഹാമാരി കൊവിഡ് 19നെതിരെയുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ചും കൈകഴുകിയും മാസ്‌ക് ധരിച്ചും കൊവിഡ് പോരാട്ടത്തിലാണ് നാം. ഇതിന് പുറമെ, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇന്ന് രാജ്യം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. നിരവധി രാഷ്ട്രീയ പ്രമുഖരും സിനിമാ രംഗത്ത് നിന്നുള്ളവരും വാക്‌സിന്‍ എടുത്തിരുന്നു. ഇപ്പോള്‍ പഴയകാല നടി ജയഭാരതിയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ്.
ജയഭാരതിയുടെ ബന്ധുവും നടനുമായ മുന്നയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. ചെന്നൈയിലാണ് ജയഭാരതി വര്‍ഷങ്ങളായി താമസിക്കുന്നത്. അവിടെ നിന്നാണ് വാക്സിന്‍ സ്വീകരിച്ചതും.
Discussion about this post