വിവാഹ വേദിയിലെ ഡാന്‍സിലൂടെ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാല്‍ ഇനി സിനിമയിലേയ്ക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയില്‍ താരത്തിന്റെ മകളായാണ് വൃദ്ധി എത്തുന്നത്. വൃദ്ധിയുടെ പിതാവ് വിശാല്‍ കണ്ണനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയിലായിരുന്നു വൃദ്ധിയുടെ ഡാന്‍സ്. മാസ്റ്ററിലെ വാത്തി കമിങ്ങ് എന്ന ഗാനത്തിനൊപ്പമായിരുന്നു വൃദ്ധി ചുവടു വെച്ചത്. അതേസമയം കടുവയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും.
ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയര്‍ ചെയ്തമാധ്യമങ്ങള്ക്കും ഓരോരുത്തര്‍ക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാല്‍ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാര്‍ത്ഥിക്കണം. മോളുടെ മൂന്നാമത്തെ സിനിമയാണെന്ന് പിതാവ് കുറിച്ചു.
Discussion about this post