ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം റിലീസ് പ്രഖ്യാപിച്ചിട്ടും, ബ്രഹ്മാണ്ഡ റിലീസിനായി ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തായായിട്ടും ബിജെപി ഹര്‍ത്താല്‍ ഇടിത്തീ ആയതിന്റെ ആവലാതിയിലാണ് ഒടിയന്‍ അണിയറ പ്രവര്‍ത്തകര്‍. അപ്രതീക്ഷിതമായി സിനിമാ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വന്ന ഹര്‍ത്താല്‍ പ്രഖ്യാപനം ഫാന്‍ ഷോകളെ പോലും ബാധിച്ചിരിക്കുകയാണ്.
അതേസമയം, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരാകട്ടെ സമ്മിശ്ര പ്രതികരണമാണ് കാഴ്ചവെയ്ക്കുന്നത്. പലരും സോഷ്യല്‍മീഡിയയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെ കടന്നാക്രമിക്കുകയും, ഈ ചതി തങ്ങളോട് വേണ്ടായിരുന്നെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയെ തരം താഴ്ത്തുന്ന തരത്തില്‍ വരുന്ന റിവ്യൂകളും കമന്റുകള്‍ക്കുമെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിസി അഭിലാഷ്. ‘ഒടിയനെതിരെ ഭാരതീയ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ സൈബര്‍ ആക്രമണം! എന്നാണ് വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ ധാരാളം പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. സിനിമ കൊള്ളില്ലെങ്കില്‍ അത് തുറന്നു പറയുന്നവരെയും ഇപ്പൊ സംഘികളാകിത്തുടങ്ങിയോ എന്നാണ് ചിലരുടെ ചോദ്യം. ഇക്കൂട്ടര്‍ക്ക് ”ഞാനവരെയല്ല ഉദ്ദേശിച്ചത്. ഹര്‍ത്താല്‍ പൊളിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ സംഘികള്‍ സംഘടിതമായി ഒടിയനെ ആക്രമിക്കുന്നുണ്ട്. അത് സത്യമാണ്. ആ നീക്കവും കാണാതിരുന്നു കൂടാ..” എന്ന മുന്നറിയിപ്പാണ് ആളൊരുക്കം സിനിമയുടെ സ്വിധായകനായ വിസി അഭിലാഷ് നല്‍കുന്നത്.
ഹര്‍ത്താലിന്റെ പേരില്‍ ഒരു സിനിമയെ, നാളുകള്‍ നീണ്ട കുറെ ആളുകളുടെ കഠിന പ്രയത്നത്തെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത് എന്നാണ് ഏറിയ പങ്ക് ആളുകളുടെയും അഭിപ്രായം
Discussion about this post