ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതിയുമായി എഴുത്തുകാരന് ആഷിഷ് കൗള്‍. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചതാണെന്നാണ് ആഷിഷ് ആരോപിക്കുന്നു. ദിഡ്ഡ : ദി വാരിയര്‍ ഓഫ് ക്വീന്‍ എന്ന ജീവചരിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ കങ്കണയ്ക്കെതിരായ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നിര്‍മാതാവ് കമല്‍ ജെയിന്, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ”ഇന്ന് ഞാന്‍ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ഒരു യാത്ര. എന്റെ ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്നമായി ലംഘിക്കപ്പെട്ടതിനെതിരെ”… എന്ന് ആഷിഷ് കൗള്‍ ഒരു പ്രസ്താവനയില്‍ പറയുന്നു.
പണവും അധികാരവും കൈവശമുള്ളവര്‍ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാസങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ ഒരു സാധാരണക്കാരന് രംഗത്തെത്താന്‍ എളുപ്പമല്ലെന്നും ആഷിഷ് കൂട്ടിച്ചേര്‍ത്തു. 2019-ല്‍ പുറത്തിറങ്ങിയ മണികര്‍ണിക : ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.
Discussion about this post