ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ബംഗളൂരുവിലെ ഏറ്റവും വലിയതും മലിനവുമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന. മാലിന്യം കുമിഞ്ഞ് കൂടിയിട്ടും തടാകത്തിന്റെ പുനരുജ്ജീവനത്തിനായി കാര്യമായ നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ്പുകുമിളകള്‍ പോലെ തടാകം ഉയരുന്നതും ഇവിടെ പതിവാണ്. അത്രയ്ക്ക് മലിനമായ തടാകത്തില്‍ ഇറങ്ങിയാണ് രശ്മിക മന്ദാന ജലമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.
ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് രശ്മിക മന്ദാന. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദര്‍ശിച്ചപ്പോഴാണ് തനിക്ക് മനസ്സിലായതെന്ന് രശ്മിക ട്വീറ്റ് ചെയ്തു.
Well wasn't aware of this till we had to actually go and shoot this in Bellandur lake..which like really broke my heart,and imagine few years down the line..it’s the same case everywhere else..😱 I’d rather not want to be in that space.. I just wanted to share 🤷
(2/2) pic.twitter.com/zshJLDwW6s— Rashmika Mandanna (@iamRashmika) December 13, 2018
നിലവില്‍ നഗരത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തടാകമായി മാറിയിരിക്കുകയാണ് ബെലന്തൂര്‍. വര്‍ഷങ്ങളായി പരാതി ഉയര്‍ന്നിട്ടും ഇതിനു നിയന്ത്രണമേര്‍പ്പെടുത്താനായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെത്തുടര്‍ന്ന് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍ക്കും മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായും നടപ്പാകാത്തതും വിഷപ്പത വീണ്ടും ഉയരാന്‍ കാരണമാകുന്നുണ്ട്.
Discussion about this post