ഏറ്റവുമധികം ബോഡിഷെയ്മിങ്ങിന് നിരന്തരം ഇരയായിട്ടുള്ള താരമാണ് ബോളിവുഡ് നടി വിദ്യ ബാലന്‍. തടിച്ച ശരീരപ്രകൃതിയുടെ പേരില്‍ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങളാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. തന്റെ ഭാരം ദേശീയ പ്രശ്‌നമായി മാറിയ സമയത്ത് തന്റെ ശരീരത്തെപ്പോലും താന്‍ വെറുത്തിരുന്നുവെന്ന് വിദ്യ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
വിദ്യ ബാലന്റെ വാക്കുകള്‍;
‘സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ ഭാരം ദേശീയ പ്രശ്‌നമായി മാറി. ഞാനെന്നും തടിച്ച പെണ്‍കുട്ടിയായിരുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
ജീവിതത്തിലുടനീളം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഏറെ നാള്‍ എന്റെ ശരീരത്തെ ഞാന്‍ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാന്‍ കരുതി. എന്റെ ഏറ്റവും മികച്ച രൂപമെത്തെ കാണാനുള്ള അമിതമായ സമ്മര്‍ദ്ദത്തിലാവും പല ദിവസങ്ങളിലും… അന്നേരമെല്ലാം ഞാന്‍ വല്ലാതെ തടിക്കുകയും ദേഷ്യവും നിരാശയും എന്നെ കീഴടക്കുകയും ചെയ്തിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വച്ചാല്‍ ഓരോ ദിവസവും ഞാന്‍ എന്നെ കുറച്ചുകൂടി സ്‌നേഹിക്കാനും സ്വീകരിക്കാനും തുടങ്ങി. അങ്ങനെ ആളുകള്‍ക്ക് ഞാന്‍ കുറച്ചുകൂടി സ്വീകാര്യയായി. അവര്‍ എന്നെ സ്‌നേഹവും അംഗീകാരങ്ങളും അഭിനന്ദനങ്ങളും കൊണ്ട് മൂടാന്‍ തുടങ്ങി.
Discussion about this post