മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നിന്നും പൊണ്ണത്തടിയിലേയ്ക്ക് എത്തിയതിന്റെ കാരണം പറഞ്ഞ് പ്രേക്ഷക പ്രിയങ്കരി സുബി സുരേഷ്. പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങള്‍ തന്റെ ശരീരഘടനയെ തന്നെ മാറ്റിമറിച്ചെന്ന് താരം പറയുന്നു.
ഡയറ്റ് സീക്രട്ടും താരം പറയുന്നു. പ്രശ്നങ്ങളെയെല്ലാം മറികടന്ന് ശരീരഭാരത്തെ നിലയ്ക്കുനിര്‍ത്തിയ സീക്രട്ടും സുബി പങ്കുവയ്ക്കുന്നുണ്ട്. തന്റെ യൂ ട്യൂബ്ചാനലിലൂടെയാണ് സുബി വിശേഷങ്ങള്‍ പങ്കുവയ്ക്കന്നത്.
സുബിയുടെ വാക്കുകള്‍;
‘തടിയില്ലാത്ത തന്നെ തടിവയ്പ്പിക്കാന് ച്യവനപ്രാശം, മീന്ഗുളികയുമൊക്കെ ഒരുകാലത്ത് അമ്മ നല്‍കിയിരുന്നു. പക്ഷേ അതൊന്നും കൊണ്ട് തടിവച്ചില്ല. കാലം കടന്നു പോകേ എന്റെ പ്രായത്തിനൊപ്പിച്ചുള്ള വണ്ണമൊക്കെ കിട്ടി. കുട്ടിപട്ടാളം ഷോ ചെയ്യുമ്പോള്‍ തടി അത്യാവശ്യം ഉണ്ടായിരുന്നു. വസ്ത്രങ്ങളുടെ അളവൊക്കെ കൂടാന്‍ തുടങ്ങി. പലരും കരുതുന്നത് ഭക്ഷണം കഴിച്ചിട്ടാണ് തടി വച്ചതെന്നാണ്. പക്ഷേ പിസിഒഡിഡിയിലും തൈറോയ്ഡിലും ബുദ്ധിമുട്ടിയ തന്റെ ശരീരം പതിയെപതിയെ വണ്ണംവച്ചു.
Discussion about this post