ആരാധകരുടെ ചോദ്യങ്ങളില്‍ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷക പ്രിയങ്കരി അനു സിത്താര. ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലവും ഇഷ്ടനടനും തുടങ്ങിയ കാര്യങ്ങളാണ് താരം ആരാധകരുമായി പങ്കിട്ടത്. ഇഷ്ട നടന്‍ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടില്‍ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകള്‍ എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ ആണ് അനുവിനോടായി ആരാധകര്‍ ചോദിച്ചത്.
ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. മമ്മൂട്ടിയാണ് ഇഷ്ടനടന്‍ , ആദ്യ വരുമാനം ‘സീറോ’ ആയിരുന്നു, 95 ല്‍ ജനനം, അച്ഛന്റെ പേര് അബ്ദുല്‍ സലാം, അമ്മയുടെ പേര് രേണുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി താരം നല്‍കി.
തന്നെ വീട്ടില്‍ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും താരം വെളിപ്പെടുത്തുകയും ചെയ്തു. 2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലൂടെ നായികയായും താരം തിളങ്ങി. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അനു സിത്താര അഭിനയിച്ചത്.