‘അച്ഛന്റെ ആ കലിപ്പ് നോട്ടത്തില്‍ കുട്ടിക്കുറുമ്പനും’ മകന്‍ മാധവിന്റെ ചിത്രം പങ്കുവെച്ച് വിഷ്ണു; തരംഗമായി ആ നോട്ടം

Vishnu Unnikrishnan | Bignewslive

തന്റെയും മകന്‍ മാധവിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സാമ്യം പങ്കിട്ടിരിക്കുകയാണ് മലയാളത്തിന്റെ യുവനായകനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ‘ഞാനും എന്റെ മോനും, നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു’ എന്ന തലകെട്ടോടുകൂടിയാണ് താരം രസകരമായ ചിത്രം പങ്കിട്ടത്.

കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തില്‍ കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന വിഷ്ണുവിന്റെയും അതേ നോട്ടത്തില്‍ നില്‍ക്കുന്ന മകന്‍ മാധവിന്റെയും ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

അടുത്തിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. നേരത്തേ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങള്‍ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാര്‍ത്ത എല്ലാവരേയും അറിയിച്ചത്.

Exit mobile version