കൊല്ലം: ഒരു കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്ന് നടന് കൊല്ലം തുളസി. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള താത്പര്യം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍, പാര്ട്ടിക്കാര് അത് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഇടത് സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെ;
‘ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുമായി അകന്നു കഴിയുകയാണ്. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യപ്പെടുന്നില്ല. ബിജെപി വിട്ട് സിപിഎമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണ്.’ ഇടത് സ്ഥാനാര്‍ഥിയായോ മറ്റേതെങ്കിലും പാര്‍ട്ടി അംഗമായോ മത്സരിക്കാന്‍ ആഗ്രഹമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള താത്പര്യം കൊണ്ടാണ് ബിജെപിയില്‍ പോയത്. എന്നാല്‍ പാര്ട്ടിക്കാര് അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തില്‍ പാര്ട്ടിക്കാര് ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്ട്രീയത്തിലേക്ക് ഇല്ല.
Discussion about this post