അമിതാഭ് ബച്ചൻ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു; ആശങ്കയോടെ ആരാധകർ

amitabh-bachchan1

മുംബൈ: യുവത്വം തുളുമ്പു നിൽക്കുന്ന കാലത്ത് പോലും ആരോഗ്യസ്ഥിതി അത്ര മെച്ചമായിരുന്നില്ല സൂപ്പർ താരം അമിതാഭ് ബച്ചന്റെത്. സിനിമാരംഗത്ത് സജീവമായ താരം ഇടയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. അഭിനയജീവിതത്തിൽ നിന്നും ഇടയ്ക്ക് ഇടവേളയെടുത്തിരുന്ന താരം വീണ്ടും ശക്തമായ കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ എത്തിയത് ആരാധകർക്ക് ആശ്വാസമായിരുന്നു.

ഇതിനിടെ ആരോഗ്യസ്ഥിതി മോശമായതിനാൽ വീണ്ടുമൊരു ശസ്ത്രക്രിയക്ക് വിധേയനാവുകയാണ് ബച്ചൻ. കഴിഞ്ഞ ദിവസം ബച്ചൻ തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. ‘മെഡിക്കൽ കണ്ടീഷൻ. സർജറി. എഴുതാനാവില്ല’ബച്ചൻ കുറിച്ചു. ബച്ചന്റെ കുറിപ്പ് കണ്ട ആരാധകർ ഒന്നടങ്കം ആശങ്കയിലായി. പ്രിയതാരത്തിനു വേണ്ടി പ്രാർത്ഥനയോടെ അവർ സോഷ്യൽ മീഡിയയിൽ കാത്തിരിപ്പിലാണ്.

അജയ് ദേവ്ഗൺ, രാകുൽപ്രീത് സിങ് എന്നിവർക്കൊപ്പം മെയ്‌ഡേയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബിഗ് ബി വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുന്നത്. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഇതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വർഷത്തിനു ശേഷമാണ് സീനിയർ ബച്ചനും അജയ് ദേവഗണും ചേർന്ന് ഒരു ചിത്രം ചെയ്യുന്നത്.

ഇതു കഴിഞ്ഞ് രശ്മി മന്ദാന നായികയായ വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു ബിഗ് ബി അഭിനയിക്കേണ്ടിയിരുന്നത്. ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്ന ചെഹ്‌രെ, ജുണ്ട് എന്നിവയാണ് ബച്ചൻ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

Exit mobile version