വി എ ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി.’മുത്തപ്പന്റെ ഉണ്ണീ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറാണ്.
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനമായ ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ലോകമെമ്പാടും റിലീസുണ്ട്. ദിവസേന 12,000 പ്രദര്‍ശനങ്ങളെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തല്‍.
പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.
Discussion about this post