കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന തീയ്യേറ്റര്‍ ജീവനക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജാവ ടീം. ഫെബ്രുവരി 22, 23, 24 ദിവസങ്ങളിലെ ഓപ്പറേഷന്‍ ജാവയുടെ മോര്‍ണിംഗ് ഷോയില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം തീയ്യേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് ഓപ്പറേഷന്‍ ജാവയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.
സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ഓപ്പറേഷന്‍ ജാവ’ ഫെബ്രുവരി 12നാണ് തീയ്യേറ്റര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
Discussion about this post