ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ലെന്ന് താരം കുറിക്കുന്നു.
മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകുമെന്നും പൃഥ്വിരാജ് കുറിക്കുന്നു.
എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളതെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകും.
എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളത്.
ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 . സിനിമ കണ്ടതിനു ശേഷം ജീത്തുവിനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. അതിനു ശേഷം ഞാന്‍ ഒരാളെ കാണുവാനായി എന്റെ തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്റില്‍ എത്തി. മോഹന്‍ലാല്‍ ആയിരുന്നു അത്. ക്ലാസ് ശാശ്വതമാണ്. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.. ശാശ്വതമാണ്! മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒരാളാണ് ജോര്‍ജ്ജ്കുട്ടി എന്നതില്‍ സംശയമില്ല. ചേട്ടാ..നിങ്ങള്‍ എന്നെ സംവിധാനം ചെയ്യുന്നതും ഞാന്‍ നിങ്ങളെ സംവിധാനം ചെയ്യുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുവാന്‍ വയ്യ.