ബോളിവുഡ് താരം ദിയ മിര്‍സ തിങ്കളാഴ്ചയാണ് വിവാഹിതയായത്. വ്യവസായിയായ വൈഭവ് രേഖിയാണ് ദിയയ്ക്ക് മിന്ന് ചാര്‍ത്തിയത്. ഇപ്പോള്‍ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സോഷ്യല്‍മീഡിയ ഒന്നടങ്കം താരത്തിന് ആശംസകളും ഒപ്പം അഭിനന്ദനങ്ങളും നേരുകയാണ്.
Thank you Sheela Atta for conducting our wedding ceremony. So proud that together we can #RiseUp #GenerationEquality https://t.co/aMZdyEZRdF pic.twitter.com/BeyFWCSGLw
— Dia Mirza (@deespeak) February 17, 2021
കാരണം മറ്റൊന്നുമല്ല, താരത്തിന്റെ വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത് ഒരു സ്ത്രീയാണ്.
പൊതുവെ പുരുഷന്മാരാണ് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാറ്. അതിനൊരു അപവാദമായിരിക്കുകയാണ് താരത്തിന്റെ വിവാഹം.
സ്ത്രീപക്ഷവാദിയായ ദിയയുടെ വിവാഹ ചടങ്ങ് അവരുടെ നിലപാടുകള്‍ക്ക് കുറച്ച് കൂടി നിറം പകര്‍ന്നുവെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറഞ്ഞ് വെയ്ക്കുന്നത്. കൂടാതെ, വളരെ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ദിയയുടെ വസ്ത്രധാരണത്തിലും ലാളിത്യം നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ഒട്ടനവധിയാളുകളാണ് ദിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.