തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിക്ക് കേരള രാജ്യാന്തര ചലച്ചിത്രമേളിയിലും അംഗീകാരം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പിന്നാലെ ലിജോ ജോസ് പെല്ലിശേരി 23-ാമത് രാജ്യാന്തര ചലച്ചിത്രമേളിയിലും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
ഈ മ യൗ എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ നേടിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം റൂഹൊല്ല ഹെജാസിയുടെ ഡാര്‍ക് റൂം എന്ന സിനിമയ്ക്കായിരുന്നു. മികച്ച നവാഗത സംവിധായകനായി അനാമിക അക്സറിനെ തെരഞ്ഞെടുത്തു. ലാറ്റിന്‍ അമേരിക്കന്‍ ചിത്രം സൈലന്‍സ് പ്രത്യേക ജൂറി പരാമര്‍ശം നേടി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ലിജോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു.
Discussion about this post