കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്നുവെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരണവുമായി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി കുറിക്കുന്നു.
Shame @mathrubhumieng on such baseless and misleading articles. I never said anything about contesting and no party has approached me. I demand a correction on this. https://t.co/bdiRSIyjvO
— Parvathy Thiruvothu (@parvatweets) February 11, 2021
മാതൃഭൂമി വാര്‍ത്ത പങ്കുവെച്ചാണ് താരം മറുപടിയായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍വ്വതിയെ മത്സര രംഗത്തേയ്ക്ക് കൊണ്ടുവരാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നുണ്ടെന്നും നേതാക്കള്‍ നടിയുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.
യുവ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള താരം എന്ന നിലയിലാണ് എല്‍ഡിഎഫ് പാര്‍വ്വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ തള്ളിയാണ് താരം രംഗത്തെത്തിയത്.