താരസംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടി രചന നാരായണന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് രചന. പിന്നാലെയാണ് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്.
ഉദ്ഘാടന വേദിയില്‍ സംഘടനയിലെ വനിത അംഗങ്ങള്‍ക്ക് കസേര നല്‍കിയില്ല എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന ഫേസ്ബുക്കില്‍ കുറിക്കുന്നു. ഒരു എക്‌സിക്യൂട്ടീവ് മീറ്റിംഗിനിന് ശേഷം പകര്‍ത്തിയ ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.
വിമർശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല …
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏼
സ്നേഹം
രചന നാരായണൻകുട്ടി
Discussion about this post