ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ തന്റെ രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്. ചെന്നൈയിൽ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം. ചികിത്സക്ക് പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും താരം സോഷ്യൽമീഡിയയിൽ കുറിക്കുന്നു. ഒപ്പം കോവിഡ് മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിക്കുകയും ചെയ്തുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. രോഗവിവരം താരം പങ്കുവെച്ചതോടെ ആയിരക്കണക്കിന് ആരാധകർ രോഗമുക്തി ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை அனைவரும் உணர்வோம். அச்சத்துடன் முடங்கிவிட முடியாது. அதேநேரம் பாதுகாப்பும், கவனமும் அவசியம். அர்ப்பணிப்புடன் துணைநிற்கும் மருத்துவர்களுக்கு அன்பும், நன்றிகளும்.
— Suriya Sivakumar (@Suriya_offl) February 7, 2021
സംവിധായകൻ പാണ്ടിരാജിൻറെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന്ഷൂട്ടിങ് നീട്ടിവെച്ചിരിക്കുകയാണ്.
അതേസമയം സിനിമാതാരങ്ങൾക്ക് തുടർച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ ചലച്ചിത്ര ഷൂട്ടിങ്ങുകൾക്കു തമിഴ്‌നാട്ടിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ തീയ്യേറ്ററുകളുടെ വിലക്ക് കൂടി നീക്കിയതോടെ രോഗം പടരാനുള്ള സാധ്യതകൾ കൂടുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.12382 പേരാണ് തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്.