കൊച്ചി: കേരളത്തിന് തന്നെ അഭിമാനമായി ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇന്ന് ജന്മദിനം. ക്രിക്കറ്റ് ലോകത്തേക്ക് 7 വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ താരം 38ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഇത്തവണത്തെ ഐപിഎൽ താരലേത്തിനും ശ്രീശാന്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
ഒത്തുകളി ആരോപണത്തെ തുടർന്നാണ് ഐപിഎല്ലിലും ഇന്ത്യൻ ടീമിലും തിളങ്ങി നിൽക്കുന്നതിനിടെ ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. കേസിൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രമാണ് അവസാനിച്ചത്.
വിലക്കിന് ശേഷം ശ്രീശാന്ത് അരങ്ങേറിയ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ജഴ്സിയിൽ ക്ലീൻ ബൗൾഡ് വിക്കറ്റുമായി താരം കരുത്തുകാണിച്ചിരുന്നു.
അതേസമയം, താരത്തിന്റെ ജന്മദിനത്തിൽ നിരവധി പേരാണ് ആശംസകളുമായി സോഷ്യൽമീഡിയയിലൂടെ എത്തിയിരിക്കുന്നത്. 38ാം ജന്മദിനത്തിൽ ശ്രീശാന്തിന് ആശംസ നേർന്ന് സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയത് ഏറെ വ്യത്യസ്തമായി. ‘കോലി ചെയ്താൽ അത് അഗ്രസീവ് പ്ലെയർ ആയതുകൊണ്ടാ ശ്രീശാന്ത് ചെയ്താൽ അത് അഹങ്കാരം. നമ്മൾ മനസ്സ് അറിഞ്ഞ് സപ്പോർട്ട് ചെയ്താൽ വേറെ ലെവൽ എത്തണ്ട കളിക്കാരൻ ആയിരുന്നു.’- ശ്രീശാന്തിന്റെ ചിത്രത്തോടൊപ്പം ഒമർ ലുലു കുറിച്ചു.
Kohli ചെയ്താൽ അത് അഗ്രസീവ് Player ആയതുകൊണ്ടാ Sree Santh ചെയ്താൽ അത് അഹങ്കാരം.നമ്മൾ മനസ്സ് അറിഞ്ഞ് സപ്പോർട്ട് ചെയ്താൽ വേറെ ലെവൽ എത്തണ്ട കളിക്കാരൻ ആയിരുന്നു.
Happy Birthday Sreesanth ♥️Posted by Omar Lulu on Friday, 5 February 2021
Discussion about this post