നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയ്ക്ക് നിക്കാഹ്. ചടങ്ങില്‍ തിളങ്ങിയത് ദിലീപും കുടുംബവുമാണ്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ബിലാല്‍ ആണ് ആയിഷയ്ക്ക് മഹര്‍ നല്‍കുന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്വകാര്യ ചടങ്ങില്‍ ദിലീപ് ഭാര്യയും നടിയുമായ കാവ്യയ്ക്കും മകള്‍ മീനാക്ഷിക്കും ഒപ്പമാണ് എത്തിയത്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് വധു ആയിഷ.
നാദിര്‍ഷായുടെ രണ്ടു മക്കളില്‍ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റ് ആണ്. ഖദീജയാണ് ഇളയമകള്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹ നിശ്ചയം. ഫെബ്രുവരി 11നാണ് വിവാഹം നടത്തുന്നത്.
Discussion about this post