രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികളെ മുഴുവന്‍ ആവേശത്തിലാഴ്ത്തി കെജിഎഫ് പാര്‍ട്ട് 2 റിലീസിംഗിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ചിത്രത്തിന്റെ ആരാധകര്‍ ദിനത്തില്‍ പൊതുഅവധി വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് അയച്ചിരിക്കുകയാണ്. കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. ജൂലൈ 16നാണ് പൊതുഅവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണ രൂപം;
ബഹുമാനപെട്ട പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോഡിജി,
ഏറെ പ്രതീക്ഷയുണര്‍ത്തുന്ന യഷിന്റെ കെജിഎഫ് 16/07/2021 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന വിവരം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആയതിനാല്‍ ഈ ദിനത്തില്‍ രാജ്യത്തിന് പൊതു അവധി നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ അവസ്ഥ മനസിലാക്കണം. കെജിഎഫ് വെറും ഒരു സിനിമ മാത്രമല്ല, ഞങ്ങള്‍ക്ക് അതൊരു വികാരമാണ്. നന്ദി.