മുംബൈ: ഇന്ത്യയുടെ ഉരുക്കുവനിത മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ കങ്കണ റണൗത്ത് എത്തുന്നു. രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയിലാണ് താരം ഇന്ദിര ഗാന്ധിയായി എത്തുന്നത്. ഇന്ദിര ഗാന്ധിയുടെ ബയോപിക്കല്ല ചിത്രമെന്നും പേര് പുറത്തുവിട്ടിട്ടില്ലെന്നും കങ്കണ അറിയിച്ചു. സായ് കബീറാണ് ചിത്രത്തിന്റെ സംവിധായകൻ.
നിരവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് കങ്കണ അറിയിച്ചിരിക്കുന്നത്. ‘പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇന്ദിരഗാന്ധിയുടെ ബയോപിക് അല്ല ചിത്രം. ഒരു മഹത്തായ കാലഘട്ടത്തെ എന്റെ തലമുറക്ക് പരിചയപ്പെടുത്തി നൽകുന്ന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കും’-കങ്കണ പ്രസ്താവനയിൽ അറിയിച്ചു.
നിരവധി പ്രമുഖ അഭിനേതാക്കൾ സിനിമയുടെ ഭാഗമാകും. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വത്തെ താൻ അവതരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ദിര ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരായി പ്രമുഖ താരങ്ങളെത്തുമെന്നാണ് വിവരം.
ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് കങ്കണ നൽകുന്ന സൂചന. എന്നാൽ ഏത് പുസ്തകമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ വിവരങ്ങൾ അടങ്ങിയ നിരവധി ട്വീറ്റുകൾ കങ്കണ പങ്കുവെക്കുകയും ചെയ്തു.
നേരത്തെ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ തലൈവിയിൽ പ്രധാനവേഷത്തിലെത്തുന്നത് കങ്കണയാണ്. തമിഴിലും ഹിന്ദിയിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും.
This is a photoshoot about iconic women I did in the beginning of my career, little did I know one day I will get to play the iconic leader on screen. https://t.co/ankkaNevH2
— Kangana Ranaut (@KanganaTeam) January 29, 2021
Discussion about this post