മലയാള സിനിമാലോകത്തുനിന്നും വീണ്ടും ഒരു വിവാഹമോചന വാര്‍ത്ത. നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണും വിവാഹമോചിതരാകുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന് സമര്‍പ്പിച്ചു.
നടി ആന്‍ അഗസ്റ്റിനും ഭര്‍ത്താവ് ക്യാമറാമാന് ജോമോന് ടി ജോണും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഇരുവരുടെയും ആരാധകരെ സംബന്ധിച്ചെടുത്തോളം ഞെട്ടിപ്പിക്കുന്നതാണ്. ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചു. ഒരുമിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ലായിരുന്നു ജോമോന് ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടന് അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന് മലയാള സിനിമയിലെത്തുന്നത്.
തുടര്‍ന്ന് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞെങ്കിലും വിവാഹശേഷം രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ആന്‍ അഗസ്റ്റിന് ജോമോനുമായി പ്രണയത്തില്‍ ആയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു 2014ല്‍ വിവാഹം. 2013 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം ആന്‍ അഗസ്റ്റിന് സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിലെ തന്നെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന് ടി ജോണ്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായി ജോണ്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളില്‍ ജോമോന് ജോമോന് ക്യാമറ ചലിപ്പിച്ചു. നിലവില്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിംഗ് ചിത്രത്തിലാണ് ഇപ്പോള്‍ ജോമോന് പ്രവര്‍ത്തിക്കുന്നത്.
അടുത്തിടെ പൊതുവേദികളിലും ചാനല്‍ പരിപാടിയിലും മറ്റും ആന്‍ അഗസ്റ്റിന് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയകളിലും സജീവമായ ആന്‍ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ഏറെ നാളായി ഇരുവരും അകല്‍ച്ചയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇടപെട്ടു പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല, ഈ സാഹചര്യത്തിലാണ് ജോമോന് ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവാഹ ശേഷവും ആന്‍ അഗസ്റ്റിന് സിനിമകളില്‍ അഭിനയിച്ചിരുന്നു. സംവിധായകനും നടനുമായ രഞ്ജിത്തിന്റെ കാര്‍മികത്വത്തിലായിരുന്നു ആന്‍ അഗസ്റ്റിന്റെയും ജോമോന്റേയും വിവാഹം.
Discussion about this post