മലയാള സിനിമാലോകത്ത് തന്റേതായ കൈയ്യൊപ്പ് ചാർത്തിയ പ്രശസ്ത സംവിധായകനും നടനുമായ മധുപാലിന്റെ മകൾ മാധവി മധുപാൽ വിവാഹിതയായി.
വഴുതക്കാട് ഗോപികയിൽ എംഗോപിനാഥൻ നായരുടേയും സി.മായയുടേയും മകൻ അരവിന്ദാണ് വരൻ.
വിവാഹചടങ്ങുകൾ ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു നടന്നത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഹൽദി, വിവാഹ ചടങ്ങുകൾക്ക് ശേഷം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിരുന്ന് സത്കാരവും ഒരുക്കിയിരുന്നു.
സിനിമാ-സീരിയൽ രംഗത്തെ നിരവധിപേരാണ് വിവാഹത്തിന് ശേഷം നടന്ന വിവാഹ-റിസപ്ഷനിൽ പങ്കെടുത്തുത്.
മധുപാൽ-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവർത്തിച്ചിട്ടുണ്ട്.
മാധവിയുടെ സഹോദരി മീനാക്ഷി വിവാഹവിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
Discussion about this post