ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത്ത് പി നായര്‍ ആണ് വരന്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ബിഗ് ബോസ് 2 ഷോയിലാണ് തനിക്കൊരു പ്രണയമുണ്ടെന്ന് എലീന വെളിപ്പെടുത്തിയത്. അന്ന് മുതല്‍ എലീനയുടെ കാമുകന് രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ വിവാഹത്തിലേക്ക് കടക്കൂ എന്നും എലീന പറഞ്ഞിരുന്നു.
ആന്റിക് ഗോള്‍ഡ് നിറമുള്ള ലെഹങ്ക ആയിരുന്നു ചടങ്ങില്‍ എലീന ധരിച്ചത്. കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിലാണ് രോഹിത്ത് എത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാവുകയാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെയായിരിക്കും വിവാഹമെന്നുമാണ് റിപ്പോര്‍ട്ട്.
സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ ലെഹങ്ക തയ്യാറാക്കിയത്. എലീനയുടെ സ്റ്റൈലിസ്റ്റ് നിധിന് സുരേഷും ചേര്‍ന്നാണ് നിശ്ചയത്തിന് വേണ്ടിയുള്ള വസ്ത്രവും മേക്കപ്പും തയ്യാറാക്കിയത്.
അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതാണ്
ലെഹങ്ക. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്ക്കി സ്റ്റോണുകള്‍, സര്‍വോസ്ക്കി ബീഡ്സുമാണ് ഈ ഡ്രസ്സിന്റെ പ്രധാന ആകര്‍ഷണം. ഏറ്റവും സിംപിള്‍ ആയൊരു ഡിസൈന്‍ വേണം എന്ന് മാത്രമേ അവരോട് ഞാന്‍ പറഞ്ഞിരുന്നുള്ളു എന്ന് എലീന പറയുന്നു.
ഡാര്‍ക്ക് കളേഴ്സ് ഒന്നും വേണ്ട. കാരണം അങ്ങനെയുള്ള ഡിസൈനുകള്‍ ഞാന്‍ കുറേ പരിപാടികളില്‍ ഉപയോഗിച്ചിട്ടുള്ളുതാണ്. എങ്കിലും സ്ഥിരം കാണുന്ന ഡിസൈനുകളില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകണം എന്നു മാത്രമേ അവരോട് പറഞ്ഞിരുന്നുള്ളു. എന്നിട്ടും വളരെ മനോഹരമായി തന്നെ അവര്‍ എന്റെ വസ്ത്രം നെയ്തു തന്നു. അതിന്റെ ഫുള്‍ ക്രെഡിറ്റും അവര്‍ക്കുള്ളതാണെന്നും എലീന പറയുന്നു
Discussion about this post